തൊടുപുഴ: കർഷകരുടെ നെല്ല് മോഷണം പോയതായി പരാതി കോടികുളം പാടശേഖര സമതിയുടെ ഭാഗമായ മേവള്ളി പാടത്തു നിന്നും കർഷകരായ ബേബി ചോട്ടാനി, ജിമ്മി കളപുരക്കൽ എന്നിവരടുടെ നെല്ലാണ് മോഷണം പോയത്, ഞായറാഴ്ച്ചഴിച മൂന്നിന് കൊയ്ത്തു കഴിഞ്ഞു നെല്ല് പാടത്തു മൂടികെട്ടിയിട്ട് പോയ ശേഷം തിങ്കളാഴ്ച രാവിലെയാണ് പടുത കീറിയ നിലയിൽ കാണുന്നതും മോഷണം നടന്ന വിവരം അറിയുന്നതും.
ബേബി, ജിമ്മി എന്നിവരുടെയായി 25 ചാക്കോളം നെല്ല് മോഷണം പോയതായി കർഷകർ പറഞ്ഞു. വർഷങ്ങളായി കൃഷി ചെയുന്ന ഈ പാടശേഖരത്തിൽ ഇത് ആദ്യ സംഭവം ആണെന്നും കർഷകരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പോലീസിൽ പരാതി നൽകിയതായി വാർഡ് മെമ്പർ ജർളി റോബി പറഞ്ഞു.