Timely news thodupuzha

logo

കലയന്താനി സ്കൂളിൽ മെൻസ് ട്രൽ കപ്പ് വിതരണം നടത്തി.

തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി ൻ്റെ നേതൃത്വത്തിൽ കലയന്താനി സെൻ്റ് ജോർജസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ പെൺകുട്ടികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി.

ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സനൂജ സുബൈറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു മെൻസ്ട്രൽ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. ദിലീപ് തോംസൺ ബോധവത്കരണ ക്ലാസ് നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആൻ്റണി പുലിമലയിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിസ്സമോൾ ഇബ്രാഹിം, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ടോമി ഫിലിപ്പ്, സ്കൂൾ ഹെൽത്ത് ക്ലബ്ബ് കോർഡിനേറ്റർ ലാലി സിറിയക്ക്, സ്കൂൾ ചെയർ പേഴ്സൺ ജസ്ന ലിസ് ബിജു എന്നിവർ ആശംസകൾ നേർന്നു.

സ്‌റ്റാഫ് അംഗങ്ങളായ ജോസ്മിൻ പി ജോസ്, രെശ്മി റ്റി ജോർജ്ജ്, വർഗീസ് വിൽസൺ, ജിൻ്റോ തോമസ്, ദിപു വി, അൻജു ജോഷി, രാജേഷ് റ്റി.ജെ, സണ്ണി എം.എസ്, സ്മിത അഗസ്റ്റിൻ, എബിൻ എം മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ സാബു എം.റ്റി, പബ്ളിക് ഹെൽത്ത് നഴ്സ് ബിന്ദു റ്റി എൽ, സ്കൂൾ ഹെൽത്ത് നഴ്സ് സൽവ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *