തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെന്‍റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതൽ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.