Timely news thodupuzha

logo

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധന. ഇന്ന്(19/02/2024) പവന് 200 രൂപ ഉയര്‍ന്ന് 45,960 രൂപയായി. ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5745 രൂപയായി. ഈ മാസം രണ്ടിന് 46,640 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

പിന്നീടുള്ള ദിവസങ്ങളിൽ സ്വര്‍ണ വില കുറയുന്നതാണ് ദൃശ്യമായത്. 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില തിരിച്ചുകയറുന്നതായാണ് കാണുന്നത്.

Leave a Comment

Your email address will not be published. Required fields are marked *