ഇടുക്കി: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനു അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ സഹോദരീ പുത്രൻ അറസ്റ്റിൽ. ഇടുക്കി മറയൂരിൽ പി ലക്ഷ്മണനെ കൊലപ്പെടുത്തിയ കേസിൽ അരുണാണ് അറസ്റ്റിലായത്.
സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതിയെ മറയൂർ പൊലീസാണ് പിടികൂടിയത്. തമിഴ്നാട് പൊലീസിലെ റിട്ട. എസ്.ഐ ആയിരുന്നു ലക്ഷ്മണൻ. സ്വന്തം വിടീനു മുന്നിലിട്ടാണ് ലക്ഷ്മണനെ അരുൺ വെട്ടിക്കൊലപ്പെടുത്തിയത്.
കാന്തല്ലൂർ സ്വദേശിയായ അരുൺ ഇടയ്ക്കിടെ ലക്ഷ്മണൻറെ വീട്ടിലെത്തി താമസിക്കാറുണ്ടായിരുന്നു. ഒരു മാസം മുമ്പ് വീട്ടിലെത്തിയപ്പോൾ ലക്ഷ്മണൻ അരുണിൻറെ മൊബൈൽ വാങ്ങി വച്ച ശേഷം തിരിച്ചു കൊടുത്തില്ല. ഇതിൻറെ പേരിൽ ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി.
തുടർന്ന് പുതിയ മൊബൈൽ വാങ്ങിനൽകാമെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ വണ്ടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി എടുത്ത് അരുൺ വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. തുടർന്ന് ഒളിവിൽപ്പോയ അരുണിനെ മറയൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.