മലമ്പുഴ: കൂമ്പാച്ചി എരിച്ചരം മലയിൽ കയറി കുടുങ്ങിയ ബാബുവിൻ്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
മലമ്പുഴ ചെറാട്ടിൽ താമസിച്ചിരുന്ന റഷീദ(46), മകൻ ഷാജി(23) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാത്രി 11നോടെ കടുക്കാംകുന്നം മേൽപാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
മലമ്പുഴ പോലീസെത്തി മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം.
ഇവർ താമസിക്കുന്ന കടുക്കാംകുന്നം മേൽപാലത്തിന് സമീപത്ത് നിന്ന് 200 മീറ്റർ അകലെയാണ് സംഭവം. 2022ൽ കുമ്പാച്ചി മലയിൽ കയറിയ ബാബു മുകളിലെ മലയിടുക്കിൽ കുടുങ്ങി പോയിരുന്നു. 43 മണിക്കൂർ പണിപ്പെട്ട് സെെന്യവും എൻ.ഡി.ആർ.എഫും സംയുക്തമായാണ് അന്ന് ഇറക്കിയത്.