തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്ത സ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. ആശുപത്രിയിലെക്ക് കൊണ്ടു പോവുന്ന വിഴിയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം.