കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,750 രൂപയും പവന് 46,000 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 5761 രൂപയായിരുന്നു വില. സ്വര്‍ണം പവന് 46,088 രൂപയുമായിരുന്നു വിപണി വില.