Timely news thodupuzha

logo

വയനാട് ജില്ലാ പ്രസിഡന്‍റിനെ സ്ഥാനത്തു നിന്ന് നീക്കി ബി.ജെ.പി

കൽപ്പറ്റ: വിവാദ പരാമർശത്തിനെ തുടർന്ന് വയനാട് ബി.ജെ.പി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം. വയനാട് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.പി മധുവിനെ തൽസ്ഥാനത്തു നിന്നു നീക്കി.

പുൽപ്പള്ളി സംഘർഷത്തിനു കാരണം ളോഹ ഇട്ടവരെന്ന മധുവിന്‍റെ പരാമർശം വിവാദമായതിനു പിന്നാലെയാണ് നടപടി. പകരം ജില്ലാ പ്രസിഡന്‍റിന്‍റെ ചുമതല പ്രശാന്ത് മലവയലിനാണ്. ബി.ജെ.പി പ്രവർത്തകർക്കെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു.

പ്രസ്താവന വിവാദമായതോടെ മധു രംഗത്തെത്തിയെങ്കിലും പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതൃത്വം മധുവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *