മുംബൈ: അർബുദം അതിജീവിച്ചവർക്ക് വീണ്ടും വരുന്നതു തടയാനുള്ള മരുന്ന് നാലു മാസത്തിനകം വിപണിയിൽ എത്തിയേക്കും.
100 രൂപ മാത്രം വരുന്ന ഗുളിക കഴിച്ചാൽ അർബുദം ആവർത്തിക്കുന്നത് 30 ശതമാനത്തോളം പ്രതിരോധിക്കാമെന്ന് അർബുദ ഗവേഷണ – ചികിത്സാ കേന്ദ്രമായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ അറിയിച്ചു.
റേഡിയേഷൻ, കീമോതെറാപ്പി എന്നിവയുടെ പാർശ്വ ഫലങ്ങൾ പകുതിയാക്കാനും കഴിയും. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക് മരുന്ന് കൂടുതൽ ഫലപ്രദമാണ്.
10 വർഷത്തെ ഗവേഷണങ്ങൾക്ക് ശേഷമാടുവിലാണ് മരുന്ന് വികസിപ്പിച്ചത്. മരുന്ന് ഉപയോഗത്തിനുള്ള അനുമതിക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ(എഫ്.എസ്.എസ്.എ.ഐ) അപേക്ഷിച്ചിട്ടുണ്ട്.
ജൂൺ – ജൂലൈ മുതൽ വിപണിയിൽ ലഭ്യമയേക്കും. മനുഷ്യരിലെ അർബുദ കോശങ്ങൾ എലികളിൽ കുത്തി വച്ചായിരുന്നു പരീക്ഷണം.