ഹൈദരാബാദ്: ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിൽ പണം നൽകിയാൽ കൊച്ചു മക്കൾക്ക് ജോലി നൽകാമെന്നു പറഞ്ഞ് രണ്ടര കോടി രൂപ തട്ടിയതായി മുൻ ഹൈക്കോടതി ജഡ്ജി.
ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെയാണ് ആർ.എസ്.എസുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ടുപേർ തട്ടിപ്പിന് ഇരയാക്കിയത്. 2022ൽ ഹൈദരാബാദിൽ നിന്ന് എത്തിയവർക്കാണ് പണം നൽകിയത്.
ഇത് ഉപയോഗിച്ച് ഇലക്ടറൽ ബോണ്ടുകൾ വാങ്ങുമെന്നും പകരം യു.എസിൽ പഠിക്കുന്ന രണ്ടു കൊച്ചുമക്കൾക്ക് ജോലി ഉറപ്പാക്കാമെന്നും ജഡ്‌ജിയോട് പറഞ്ഞിരുന്നു.
എന്നാൽ, ബോണ്ടുകൾ ലഭിച്ചില്ല. ജോലിയും കിട്ടിയില്ല. തുക വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഇലക്ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കി.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രതികളിൽ ഒരാൾക്ക് ലോക ഹിന്ദു കോൺഗ്രസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.