Timely news thodupuzha

logo

ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ പദ്ധതികളുടെ വിതരണ ഉൽഘാടനവും  പച്ചക്കറി ഉൽപ്പാദന പ്രചരണവും

വഴിത്തല: ശാന്തിഗിരി കോളേജിൽ ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ പദ്ധതികളുടെ വിതരണ ഉൽഘാടനവും  പച്ചക്കറി ഉൽപ്പാദന പ്രചരണവും നടത്തി. മുവാറ്റുപുഴ കാർമ്മൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ഫാ .മാത്യു  മഞ്ഞക്കുന്നേൽ . പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റെവ. ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ തോമസ് പയറ്റാനാൽ , തങ്കപ്പൻ  തുടങ്ങിയവർ പ്രസംഗിച്ചു. ശാന്തിഗിരി കോളേജ് ഡയറക്ടർ ഫാ. പോൾ പാറക്കാട്ടേൽ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. മെജോ നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാരുടെ 85 കുടുംബങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതികളും 150 കുടുംബങ്ങൾക്ക് അഞ്ച് വീതം ഗ്രോബാഗുമാണ് നൽകുന്നത്. ശാന്തിഗിരി കോളേജിന്റെ സ്കോപ്പെന്ന സംഘടനയാണ് ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *