കൊടുങ്ങല്ലൂർ: ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് ഡോക്ടറുടെ 25 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് മൈലാപ്പൂർ മറീന സ്കൂൾ നഗറിൽ താമസിക്കുന്ന മലയാളിയായ വിജയ്യാണ്(46) അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്ടറുടേയാണ് 25 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. പ്രതി വിജയ് നേരത്തെ ചെന്നൈ കേന്ദ്രമായുള്ള എഫ്.എക്സ് യോഗി അഡ്വൈസേഴ്സ് കൺസൾട്ടന്റ് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരിൽ 68.80 കോടി തട്ടിയ കേസിൽ ജയിലിൽ ആയിരുന്നു.
തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിജയ്യെ കൊടുങ്ങല്ലൂർ പൊലീസ് നേരിട്ട് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല.