ഗാസ സിറ്റി: ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന രക്ഷാസമിതി പ്രമേയം നടപ്പാക്കാതെ ഇസ്രായേല്‍, കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 76 പേര്‍കൂടി കൊല്ലപ്പെട്ടു. റാഫയിൽ മാത്രം 24 മരണം. ഗാസ സിറ്റിയിൽ ഭക്ഷണം കാത്തുനിന്ന രണ്ടുപേരെ ഇസ്രയേൽ സൈന്യം വെടിവച്ച് കൊന്നു. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 32,490 ആയി.