കോതമംഗലം: യേശുക്രിസ്തു തന്റെ ശിഷ്യർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതും, സ്നേഹത്തിന്റെ മാതൃകയായി ശിഷ്യരുടെ കാലുകൾ കഴുകിയതും അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവർ പെസഹ ആചരിക്കുന്നു.
ആരാധനലായങ്ങളിൽ പ്രാർത്ഥനകളും,വിവിധ ചടങ്ങുകളുമുണ്ടായിരുന്നു. കോതമംഗലം സെന്റ്. ജോർജ് കത്തിഡ്രലിൽ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ വി. കുർബാനക്കും, കാൽകഴുകൽ ശുശ്രുഷക്കും നേതൃത്വം വഹിച്ചു.
ശുശ്രുഷ ചെയ്യാനല്ല, ശുശ്രുഷ സ്വികരിക്കാനാണ് പലരും ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. അധികാര സ്ഥാനത്തിരിക്കുന്നവരും ശുശ്രുഷ ലഭിക്കുവാൻ വേണ്ടി ഓടിനടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിച്ച് നാളെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കും.