Timely news thodupuzha

logo

കൊൽക്കത്തയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആര്‍മി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്‍ക്കത്ത: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റിട്ടയേര്‍ഡ് ആര്‍മി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്രയാണ്(84) ഭാര്യ മന്ദിര മിത്രയെ(73) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നേത്രരോഗ വിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്. ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ നിന്നും കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. ഗൃഹനാഥന്റെ ആത്മഹത്യാ കുറിപ്പും ഈ മേശയിലുണ്ടായിരുന്നു. രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ആദ്യത്തെ കത്തില്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നുമാണ് എഴുതിയിരുന്നത്. തന്റെ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചതായും ഇതില്‍ എഴുതിയിരുന്നു.

ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥനെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശരീരമാസകലം നിരവധിതവണ കുത്തേറ്റ നിലയിലായിരുന്നു മന്ദിരയുടെ മൃതദേഹം.

വീട്ടിലെ കസേരയില്‍ അവശനായ നിലയിലാണ് ജാഥുനാഥ് മിത്രയെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു.

ഒരു കോടിയോളം രൂപ വിലവരുന്ന വസ്തു വില്‍പ്പന നടത്തിയതിലും ചില പ്രശ്‌നങ്ങളുണ്ടായി. ഇതിന്റെ പേരില്‍ അടുത്തചിലരുമായി തര്‍ക്കങ്ങളുണ്ടായെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *