തൊടുപുഴ: തിളയ്ക്കുന്ന വേനൽ ചൂടിനെ അതിജീവിക്കാൻ കഴിയാതെ നാടും നഗരവും നെട്ടോ ട്ടമോടുന്ന അവസ്ഥയിൽ മൃഗസം രക്ഷണ മേഖലയും പിടിച്ചു നിൽക്കാനാവാതെ തളരുന്നു.
ഏതാനും മാസങ്ങളായി ജില്ലയിൽ ക ടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കൊടും ചൂട് അനുഭവപ്പെടു ന്നതിനാൽ വളർത്തു മൃഗങ്ങളെ യും അതീവ ജാഗ്രതയോടെ സം രക്ഷിക്കണമെന്ന് ജില്ലാ ഭരണകൂ ടവും മൃഗസംരക്ഷണ വകുപ്പും പറയുന്നു.
പശു, ആട്, പോത്ത് ഉ ൾപ്പെടെയുള്ള എല്ലാ വിഭാഗം മൃ ഗങ്ങളും വേനൽച്ചൂടിൽ വലയു ന്ന സാഹചര്യത്തിലാണ് അധി കൃതരുടെ നിർദേശം. പാടത്തും പറമ്പിലും പൊതു സ്ഥലങ്ങളിലും അഴിച്ച് വിടുന്ന തും കെട്ടിയിടുന്നതുമായ വളർ ത്തു മൃഗങ്ങളെ വൈകുന്നേര ത്തോടെയാണ് ചില ഉടമകൾ തിരികെ കൊണ്ടുപോകുന്നത്. പകൽ സമയം മുഴുവൻ പൊള്ളു ന്ന വേനൽ ചൂട് സഹിച്ചാണ് ഇവയെല്ലാം ഇവിടങ്ങളിൽ കഴിച്ചു കൂട്ടുന്നത്.
ദാഹമകറ്റാനുള്ള വെള്ളം പോലും ലഭ്യമാകാതെയാണ് പല മൃഗങ്ങളും വേനലിൽ പരക്കം പായുന്നത്. വേനലിൽ പലയിട ത്തും വളർത്തുമൃഗങ്ങളെ കെട്ടി യിടുന്നത് ദയനീയമായ പതിവു കാഴ്ച്‌ചയാണ്.
കന്നുകാലികളെ ഉൾപ്പെടെയു ള്ളവയെ വളർത്തുന്നവർക്കായി വേനൽക്കാലത്ത് മൃഗസംരക്ഷ ണ വകുപ്പ് നൽകുന്ന നിർദേശ ങ്ങൾ ഇവയാണ്. വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടു കയോ മേയാൻ വിടുകയോ ചെയ്യരുത്.
നല്ല തണലുള്ള സ്ഥലത്ത് നിർത്തണം. ഇവയ്ക്കായുള്ള കുടി വെള്ളത്തിൻ്റെ അളവിൽ വേനലിൽ രണ്ട് മടങ്ങു വരെ വർധന വരുന്നതിനാൽ ശുദ്ധ ജലം യഥേഷ്ടംഷ്ടം നൽകണം ഉത്പാദന ശേഷി കൂടിയ ഉരുക്കൾ, പൂർണ ഗർഭിണിയായവ, പ്രസവിച്ച് ഒരു മാസത്തിൽ താഴെയുള്ള കറവമാടുകൾ എന്നിവയെ വാങ്ങാൻ ഉദ്ദേശിക്കുന്നവർ കഴിയുന്നതും വ്യത്യസതമായ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങാതിരിക്കുക.
വേനൽക്കാലത്ത് തീറ്റയിൽ പെട്ടെന്നുള്ള വ്യതിയാനം വരാതെ ശ്രദ്ധിക്കുക, അത്യാവശ്യമെങ്കിൽ പടിപടിയായി മാത്രം തീറ്റയിൽ മാറ്റം വരുത്തുക, വേനൽക്കാല ഭക്ഷണത്തിൽ ഊർജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
ഖരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക. പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നൽകാം. ധാതു ലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകണം.
മൃഗങ്ങളുടെ യാത്രകൾ രാവിലെയും വൈകുന്നേരവും മാത്രമാക്കണം. തൊഴുത്തിന്റെ മേൽ കൂരയിൽ ചാക്ക്, വയ്ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കും. ദിവസം ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം. എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം. പന്നികൾ, കോഴികൾ, ആടുകൾ എന്നിങ്ങനെയുള്ള മൃഗങ്ങൾക്കും വേനൽക്കാല പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
തെരുവു മൃഗങ്ങൾക്കും പക്ഷികൾക്കും കുടിക്കാനുള്ള വെള്ളം ഒരുക്കി വയ്ക്കാനും ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.