
മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ടു പേർക്ക് പരുക്കേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖൻ(29), മണി(35) എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം. പെപ്പിൽ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം തർക്കം തുടങ്ങിയത്. പീന്നിട് പുരുഷമാർ തമ്മിൽ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.