ബെയ്റൂട്ട്: സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ മിസൈൽ ആക്രമണം. അഞ്ചു പേർ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍ററുണ്ടെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ എംബസിക്കു നേരെയുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു. എന്നാൽ ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.