തിരുവല്ല: സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി സംബന്ധിച്ച ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമല്ല മറിച്ച് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സർക്കാർ സുപ്രീംകോടതിയിൽ വടികൊടുത്ത് അടിവാങ്ങിക്കുകയായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു. കടമെടുപ്പ് പരിധി സംബന്ധിച്ച് യു.ഡി.എഫ് ഉയർത്തിയ ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി.
54700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതു തെളിയിക്കാമോ. കേന്ദ്രം തരാനുണ്ടെന്ന് പറഞ്ഞ പണത്തെക്കുറിച്ച് കേരളം കോടതിയിൽ പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.