ബർലിൻ: ജർമനിയിൽ കഞ്ചാവ് കുറഞ്ഞയളവിൽ കൈവശം വയ്ക്കാൻ അനുവദിക്കുന്ന നിയമം തിങ്കളാഴ്‌ച പ്രാബല്യത്തിൽ വന്നു. നിയമപ്രകാരം മുതിർന്നവർക്ക് 25 ഗ്രാംവരെ കൈവശം വയ്ക്കാനും മൂന്ന് ചെടി വളർത്താനും സാധിക്കും.
21 വയസ്സിനു മുകളിലുള്ളവർക്ക് ഒരു മാസം 50 ഗ്രാംവരെ കൈവശം വയ്ക്കാൻ അനുവാദമുണ്ട്. 18നും 21നും ഇടയിൽ പ്രായമുള്ളവർക്ക് 30 ഗ്രാം കഞ്ചാവ് സൂക്ഷിക്കാം.
യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടെയും എതിർപ്പുകൾക്കിടയിലാണ് കഞ്ചാവിന് നിയമസാധുത നൽകിയത്. 226 പേർ എതിർത്തപ്പോൾ 407 പേർ അനുകൂലമായി വോട്ട് ചെയ്‌തു.