Timely news thodupuzha

logo

കൽപ്പറ്റയിൽ പ്രവർത്തകരെ ഇളക്കി മറിച്ച് രാഹുലിൻ്റെ റോഡ് ഷോ

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് എത്തിയിരിക്കുന്നത്.

ഇലരുവരും മേപ്പാടിയിൽ നിന്ന് തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് പോ വുകയാണ്. ഇന്ന് 12ന് നാമ നിർദേശ പത്രിക സമർപ്പിക്കും.

മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു രാഹുലും പ്രിയങ്കയും എത്തിയത്. പത്രികാ സമർപ്പണത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യു.ഡി.എഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയാണ് നടക്കുന്നത്.

വയനാടിനു പുറമേ മലപ്പുറം. കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്. അതേസമയം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയും ഇന്നു തന്നെയാണ് പത്രിക സമർപ്പിക്കുക.

Leave a Comment

Your email address will not be published. Required fields are marked *