Timely news thodupuzha

logo

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച: ആഭരണവും ഐ ഫോണുകളും പണവും മോഷണം പോയി

സേലം: യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോൺ ഉൾപ്പെടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്‌ടപ്പെട്ടു.

പുലർച്ചെ ധർമപുരിക്കും സേലത്തിനും ഇടയിൽ ട്രെയിനിന്‍റെ എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാർ നഷ്‌ടപ്പെട്ട ഐഫോൺ ട്രേസ് ചെയ്‌തപ്പോഴാണ് ഈ വിവരം ലഭിച്ചത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകാനായി യാത്രക്കാർ ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്തേക്ക് പോയി.

ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയിൽ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്‌ടിക്കപ്പെട്ടത്. പണവും മറ്റ് വസ്‌തുക്കളും കവർന്ന മോഷണ സംഘം ബാഗുകൾ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാർ ബാഗുകൾ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *