Timely news thodupuzha

logo

യു.എസ്സിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരു വർഷത്തിനി‍ടെ ജീവൻ നഷ്ടമായത് 11 പേർക്ക്

വാഷിങ്ങ്‌ടൺ: അമേരിക്കയിൽ വെച്ച് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയും ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫാത്തിനെയാണ്(25) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒഹിയോ സംസ്ഥാനത്തെ ക്ലീവലാൻഡിലാണ്‌ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അബ്ദുൾ അർഫാത്തിന്റെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

അർഫാതിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 2023 മെയ് മാസത്തിലാണ് അർഫത്ത് അമേരിക്കയിലെത്തിയത്.

ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. മാർച്ച് ഏഴ് മുതലാണ് അർഫാത്തിനെ കാണാതായത്.

അതേസമയം ഈ വർഷം ഇതുവരെ 11 ഇന്ത്യൻ വിദ്യാർത്ഥികളെയാണ്‌ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്ച സത്യസായ് ഗദ്ദെയെന്ന വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *