തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മർദനമേറ്റത്. ചാല മാർക്കറ്റിൽ വെച്ച് ബൈക്കിലെത്തിയ സംഘം പൊലീസുകാരനെ ക്രൂരമായി മർദിക്കുകയായിരുന്നു.
പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അക്രമത്തിന് പിന്നിൽ ലഹരി മാഫിയ ആണെന്നാണ് പൊലീസിന്‍റെ നിഗമനം. ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുക ആണെന്ന് പൊലീസ് അറിയിച്ചു.