തിരുവനന്തപുരം: പത്തനംതിട്ടയിൽ മകനും ബി.ജെ.പി സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി തോൽക്കണമെന്ന് എ.കെ ആന്റണി. പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കായി പ്രചരണത്തിനിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ് പത്തനംതിട്ടയിലേക്ക് പോകാത്തതെന്ന് എ.കെ ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബവും രാഷ്ട്രീയവും വെവ്വേറെയാണെന്നും അദ്ദേഹം പറഞ്ഞു.