Timely news thodupuzha

logo

തൃശൂർ പൂരം; 19നും 20നും സമ്പൂർണ മദ്യനിരോധനം

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19, 20 തീയതികളിൽ മദ്യനിരോധനം. ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ട് മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ട് വരെയുള്ള 36 മണിക്കൂര്‍ നേരത്തേക്ക് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യ വില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതുകൂടാതെ മദ്യനിരോധനം ഏര്‍പ്പെടുന്നതിനാല്‍ വ്യാജ മദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്‌സൈസ് വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *