പാലക്കാട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടുള്ള പി സരിന്‍റെ ആരോപണങ്ങൾ തള്ളി ഷാഫി പറമ്പിൽ എം.പി.
വടകരയിൽ സി.പി.എമ്മിനെയും ബി.ജെ.പിയെയും തോൽപ്പിക്കുക എന്നതായിരുന്നു ലക്ഷ‍്യമെന്നും പാലക്കാടും അത് തന്നെയാണെന്നും ഷാഫി വ‍്യക്തമാക്കി. പാലക്കാട് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും തനിക്ക് കിട്ടിയതിനെക്കാൾ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കുമെന്നും ഷാഫി കൂട്ടിചേർത്തു.
ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി സതീശൻ നടത്തിയ അട്ടിമറി കാരണമാണ് ഷാഫി സ്ഥാനാർത്ഥിയാ ആതെന്നായിരുന്നു സരിന്‍റെ ആരോപണം.