കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയ്ക്ക് ഇ.ഡിയുടെ നോട്ടിസ്. തിങ്കളാഴ്ച രാവിലെ 10.30ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദേശം. അതേസമയം, ഇന്നു ഹാജരാകണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഫിനാൻസ് ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥന് ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.