

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 15ന് തിരുവനന്തപുരത്തെത്തും. അന്നു രാവിലെ 11.30ന് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും. ആറ്റങ്ങലിലെയും തിരുവനന്തപുരത്തെയും എൻ.ഡി.എ സ്ഥാനാർഥികളായ കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കായി വോട്ട് അഭ്യർഥിക്കും. കഴിഞ്ഞ തവണ മോദി വന്നപ്പോൾ തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.