ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇടക്കാല ജാമ്യം തേടി ഡൽഹി ഹൈക്കോടതിയിൽ.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇടക്കാല ജാമ്യം നൽകണമെന്നാണ് ആവശ്യം. ജഡ്ജി കാവേരി ബാജ്‍വയാണ് സിസോദിയയുടെ ഹർജി പരിഗണിക്കുക.
മദ്യനയത്തിൽ ക്രമക്കേടും അഴിമതിയും ആരോപിച്ച് 2023 ഫെബ്രുവരി 26നാണ് മന്ത്രിയായിരുന്ന സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്‌തത്. 28ന് മന്ത്രിസ്ഥാനം രാജിവച്ചു.
മദ്യനയത്തിൽ കള്ളപ്പണ ഇടപാട് നടന്നെന്ന സി.ബി.ഐ ആരോപണം അടിസ്ഥാനമാക്കി കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാർച്ച് ഒമ്പതിന് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തു. നിലവിൽ തിഹാർ ജയിലിലാണ് സിസോദിയ.