Timely news thodupuzha

logo

ഡല്‍ഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടു പോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്ത്രി അതിഷി മർലേന

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടു പോകാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് എ.എ.പി നേതാവ് അതിഷി മര്‍ലേന. കെജ്‌രിവാളിന് എതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്.

ഗൂഢാലോചന നടന്നിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്.

ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിക്കു വോട്ട് ചെയ്യില്ല. അവര്‍ എല്ലാം കാണുന്നുണ്ട്. അവര്‍ക്ക് വേണ്ടതെല്ലാം എ.എ.പി നല്‍കുന്നുണ്ട്. സര്‍ക്കാരിനെ ആട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും അതിഷി പറഞ്ഞു.

അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ പി.എ വൈഭവ് കുമാറിനെ ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *