തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ പുകഴ്ത്തി മേയർ എം.കെ വർഗീസ്. സുരേഷ് ഗോപി എം.പിയാവാൻ യോഗ്യനായ ആളാണെന്നും കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും യോഗ്യരാണെന്ന് പിന്നീട് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവെച്ച എം.കെ വർഗീസ് സി.പി.എമ്മിന്‍റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്.