കോട്ടയം: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തുടരുമെന്ന് അറിയിച്ച് ഓർത്തഡോക്സ് സഭ. വിശ്വാസികൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം.
സമ്മർദ രാഷ്ട്രീയത്തിന് സഭ പ്രേരിപ്പിക്കെല്ലെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മണിപ്പൂരും പൗരത്വേഭേദഗതി നിയമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ന്യൂനപക്ഷങ്ങൾക്കിടെ ആശങ്കയുളവാക്കിയ കാര്യങ്ങളാണ്. സഭക്കുണ്ടായ മുൻകാല അനുഭവങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകും.
തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള പാർട്ടിക്ക് വോട്ട് ചെയ്യാം. സമ്മർദ രാഷ്ട്രീയത്തിന് സഭ പ്രേരിപ്പിക്കില്ലെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ വ്യക്തമാക്കി.