കൊച്ചി: റെക്കോർഡ് വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(22/04/2024) പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്.
54,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണ വില 50,000 കടന്നത്.
പിന്നീട് 19ന് 54,500 കടന്ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടു. തുടര്‍ന്ന് 2 ദിവസത്തിനിടെ ഏകദേശം 500 രൂപയാണ് ഇടിഞ്ഞത്.