ഇടുക്കി: വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യ റാണിയോടൊപ്പം എത്തി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമായിരുന്നു പോളിങ്ങ്. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജോയ്സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.