ഇടുക്കി: പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ തൃശ്ശൂർ നിയോജക മണ്ഡലത്തിലെ ഗുരുവിജയം എൽ പി സ്കൂളിൽ(ബൂത്ത് നമ്പർ 160 ൽ ) വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂൾ ബൂത്ത് നമ്പർ 80 ൽ വോട്ട് രേഖപെടുത്തി. ഭാര്യയോടും കുടുംബാംഗങ്ങളോടൊപ്പമാണ് ബൂത്തിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് വാഴത്തോപ്പ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.