Timely news thodupuzha

logo

നാക്കിന്റെ എ പ്ലസ് പ്ലസ് ​ഗ്രേഡ് കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തിലകക്കുറിയായ തൊടുപുഴ ന്യൂമാൻ കോളേജിന് ദേശീയ തലത്തിലുള്ള ഗുണമേന്മയുടെ വിലയിരുത്തലിൽ അംഗീകാരത്തിൻ്റെ പുതിയ പൊൻതൂവൽ.

നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) നിലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്‌ഥാപനത്തിന്റെ പാഠ്യപാഠ്യാന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജീകരണങ്ങൾ, പഠനാന്തരീക്ഷം, ​ഗവേഷണ രംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക ബന്ധങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് നാക് (NAAC) ​ഗ്രേഡ് നിശ്ചയിക്കുന്നത്.

തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു അബ്രഹാം, ബർസാർ ബെൻസെൺ ആന്റണി, പി.ആർ.ഒ പ്രിജേഷ് സി മാത്യു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *