അടിമാലി: മാസങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറകണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കെ സുരേഷ് ബാബു ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 24 ക്ഷേമനിധി ബോർഡുകളിൽ നിന്ന് മാസങ്ങളായി തൊഴിലാളികൾക്ക് പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ട് ക്ഷേമനിധി ബോർഡ്കളെ രക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ, പി.ബി ഷംസുദീൻ, എൽ രാജൻ, അനീഷ് ചേനക്കര, ബേക്കർ ജോസഫ്, ബിജു വിശ്വനാഥൻ, എ.കെ തങ്കമ്മ, കൃഷ്ണൻ കണിയാപുരം, അഗസ്റ്റ്യൻ മാത്യൂ, റെജി അമ്പഴച്ചാൽ, കെ.ജി പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.