കൊക്കയാർ: മലയോര മേഖലയിലെ വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ പ്രവർത്തന മുന്നേറ്റം ലക്ഷ്യം വച്ചു ആരംഭിച്ച വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ധതിക്ക് തുടക്കമാവുന്നു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ ക്യാമ്പുകൾ, റമദാൻ റിലീഫ് പ്രോഗ്രാമുകൾ എന്നിവ നടത്തി ശ്രദ്ധ നേടിയതിനു പിന്നാലെയാണ് പുതിയ പ്രോജക്ട് ആരംഭിക്കുന്നത്.
വിദേശ ഭാഷ പഠന ഹബ്ബ്, സിവിൽ സർവീസ് അക്കാദമി, റിസേർച്ച് സെൻറർ, സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ, എന്നിവയുടെ ആസ്ഥാന കേന്ദ്രം വെംബ്ലിയിൽ മൂന്നു കൂടി രൂപ ചിലവിൽ നടപ്പിലാക്കുകയാണ്.
കൂടാതെ ഇമാം അബൂ ഹനീഫ(റ) റിസർച്ച് ഇൻസ്റ്റിറ്റൂട്ട് ഹനഫി കർമ്മ ശാസ്ത്ര പാഠ്യ പദ്ധതി റസിഡൻഷ്യൽ കാമ്പസിലൂടെ യാഥാർത്ഥ്യമാക്കുമ്പോൾ മലയോര മേഖലയിലെ ദീനീ വിദ്യാഭ്യാസ സൗകര്യ കുറവുകൾക്കും പരിഹാരമാകും.
വെംബ്ലിയിൽ വാങ്ങിയ 48 സെൻ്റ് ഭൂമിയിൽ ആദ്യ ഘട്ടം 12000 സ്ക്വയർ ഫീറ്റ് സമുച്ചയം നിർമ്മിക്കുകയാണ്. ജൂൺ 30 ഞായറാഴ്ച പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ തറക്കല്ലിടീൽ കർമ്മം നിർവ്വഹിക്കും. സംസ്ഥാന മന്ത്രിമാർ ജന പ്രതിനിധികൾ, വിവിധ സാമുദായിക, സാംസ്കാരിക സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.
ഫൗണ്ടേഷൻ ചെയർമാൻ നൗഷാദ് വെംബ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിൽ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ കൺവീനർ ജിയാഷ് കരിം, രക്ഷാധികാരി ഉബൈദുല്ല, അസ്ഹരി, ഹാജി അയ്യൂബ് ഖാൻ കാസിം, ഒ.കെ അബ്ദുൽ സലാം, പരീത്ഖാൻ, ഫൗണ്ടേഷൻ ഭാരവാഹികളായ കെ ഇസ്മായിൽ, പി.എം അഷറഫ് മൗലവി, മുഹമ്മദ് ഗസ്സാലി അൽ ഫാളിലി, നവാസ് പുളിക്കൽ, പി.എച്ച് നാസർ, അനസ് മുഹമ്മദ്, പി.എ അസീസ്, ഒ.എം നിസാം, കെ.കെ നൗഷാദ്, പി.എം ഇബ്രാഹിം, പി.എം ഹനീഫ, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.