തൊടുപുഴ: ഉടുമ്പന്നൂരിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന പൂവത്തിങ്കൽ ദിലീപ് കുമാറിൻ്റെ ഓട്ടോറിക്ഷയിലേയ്ക്കാണ് സ്റ്റാൻ്റിനു സമീപം നിന്ന തണൽ മരം കടപുഴകി വീണ് അപകടം സംഭവിച്ചത്.
ഓട്ടോയുടെ ഉള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. എങ്കിലും ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
അടിയന്തിര സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ചിട്ടുള്ള പ്രസിഡൻ്റിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വാഹനം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കുന്നതിനുള്ള സഹായം നൽകിയത്.
ഓട്ടോറിക്ഷാ സ്റ്റാൻ്റിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് സഹായധനത്തിൻ്റെ ചെക്ക് ദിലീപിന് കൈമാറി. ഗ്രാമപഞ്ചായത്തംഗം ശ്രീമോൾ ഷിജു അധ്യക്ഷയായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു രവീന്ദ്രൻ, രമ്യ അജീഷ് , ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഭാരവാഹികളായ എ.സി സജീവ്, വി.എം ഷാൻ തുടങ്ങിയവർ പ്രസംഗിച്ചു.