Timely news thodupuzha

logo

നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ബന്ധു മരിച്ചു

കൊച്ചി: നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞു. അപകടത്തിൽ ബന്ധുവായ റിട്ട. അധ്യാപിക ബീന(60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലെ നിർമ്മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. മാത്യുവിന്‍റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. മരിച്ച ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്‍റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *