Timely news thodupuzha

logo

തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് നടത്തി പൊലീസ്; ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

തിരുവനന്തപുരം: ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്ഡ്. കരമന നേമം മേഖലയിലാണ് ഓപ്പറേഷൻ ആഗെന്ന് പേരിട്ട് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ​ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിലെന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്.

ചൊവ്വാഴ്ച രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്.

സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്.പിയുടെയും നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ ​ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *