Timely news thodupuzha

logo

തൊടുപുഴ നഗരസഭ കാരുപാറ ഞർകുറ്റി ബൈപാസ് റോഡ് ഗതാഗത യോഗ്യമല്ല, കാൽനട യാത്ര പോലും സാധ്യമല്ലന്ന് നാട്ടുകാർ

തൊടുപുഴ: നഗരസഭ 12 ആം വാർഡ്‌ കാരുപാറ ഞർകുറ്റി ബൈപാസ് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു നിരവധി വട്ടം ബന്ധപെട്ട വർക്ക് പരാതി നൽകി എങ്കിലും നവികരിക്കാൻ നടപടിയില്ല.

വിദ്യാർത്ഥികൾ പ്രായമായവർ സ്ത്രീകൾ ഉൾപ്പെടുന്ന 15 ഓളം വീട്ടുകാരുടെ ഏക ആശ്രമായ ഈ വഴിയിലൂടെ കാൽനട യാത്ര പോലും സാധ്യമല്ലന്ന് നാട്ടുകാർ പറഞ്ഞു

ദിനം പ്രതി സ്കൂൾ ബസുകൾ അടക്കം 100 കണക്കിന് വാഹനങ്ങൾ ആണ് ഈ വഴി കടന്നു പോകുന്നത് ഞർകുറ്റി ഭാഗത്തു നിന്നും വെസ്റ്റ് കോടികുളം റൂട്ടിലെക്ക്‌ ഈ വഴിയിലൂടെ എളുപ്പത്തിൽ പ്രവേശിക്കാം എന്നതിനാൽ സ്വകാര്യ വാഹനങ്ങൾ ഈ വഴി ആണ് കൂടുതൽ ആയി ആശ്രയിക്കുന്നത്

റോഡിലെ കുഴികളിൽ വെള്ളം കെട്ടികിടക്കുന്നത് മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണന്ന്‌ നാട്ടുകാർ പ്രതികരിച്ചു

മഴകാലം ആരംഭിക്കുകയും സ്കൂൾ തുറക്കുന്നത്തോടെ ഇവിടുത്തെ യാത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമാകും എന്നും അതിനു മുന്നോടിയായി അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ആണ് പ്രദേശ വാസികളുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *