Timely news thodupuzha

logo

എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർ ഭരണം നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ മൂന്നു വർഷം പൂർത്തിയാക്കുക ആണെന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തു കൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയെത്തിയ വിവരവും മുഖ്യമന്ത്രി കുറിച്ചു.

കൊച്ചി വാട്ടർ മെട്രോയും ദേശീയ പാത വികസനം വ്യവസായ മേഖലയുടെയും പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള മേഖലകളുടെ വികസനവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വികസനവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാൻ സർക്കാരിനു ഊർജ്ജവും പ്രചോദനവും പകരുന്നതെന്നും പ്രതിസന്ധിയിലാക്കാൻ ശ്രെമിച്ചിട്ടും മുന്നോട്ടു പോകാൻ നമുക്കാകുന്നത് സർക്കാരും ജനങ്ങളും പരസ്പരം കൈകോർത്തു നിൽക്കുന്നതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നു വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ നാടിന്റെ നന്മയാഗ്രഹിച്ച് സർക്കാരിനൊപ്പം നിൽക്കുന്ന ഏവർക്കും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *