മലപ്പുറം: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി ഫസലു നഹീമാണ്(39) 26,95000 രൂപയുമായി കസ്റ്റഡിയിലായത്.
ഇയാൾ ഓടിച്ച കെ.എൽ 10 ബി.ജെ0146 സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം. ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നിരുന്നത്.