Timely news thodupuzha

logo

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ ഇടുക്കി ജില്ലാ സമ്മേളനം നടന്നു

ചെറുതോണി: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 37മത് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിലെ ഇഗ്ലു ഓഡിറ്റോറിയത്തിൽ വച്ച് കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് എ അബ്ദുൽ ഖാരിസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തി വിലവർധനവ് നിയന്ത്രിക്കുക, 11 ശതമാനം കുടിശ്ശിക തീർത്തും അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കുക, ഭവന വായ്പ പദ്ധതി പുനരാരംഭിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയിൽ അധിഷ്ഠിതമായ സംതൃപ്ത സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെയാണ് കെജി ഓ യു വിന്റെ 37 മത് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണി ഇഗ്ലൂ ഓഡിറ്റോറിയത്തിൽ നടന്നത്. കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് എ അബ്ദുൽ ഖാരിസ് ജില്ലാ സമ്മേളനത്തി ന്റെയും ,പ്രതിനിധി സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ പ്രസിഡണ്ട് കെ എൻ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം ഡിസിസി സെക്രട്ടറി എംഡി അർജുനൻ നിർവഹിച്ചു. ആശംസകൾ അറിയിച്ച് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് പിഡി ജോസഫ് , സാബു ജോൺ ,വി എം ഷൈൻ, പി ഉണ്ണികൃഷ്ണൻ ,തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനാ ചർച്ചയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സുബ്രഹ്മണ്യൻ നിർവഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ജോസഫ് കെ എസ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ എ പി ഉസ്മാൻ നിർവഹിച്ചു ജില്ലാ കമ്മിറ്റിയംഗം വില്യംസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സണ്ണി മാത്യു, രാജേഷ് ബേബി,എസ് സിയാദ്,ജില്ലാ ട്രഷറർ കെ കെ അനിൽ ജില്ലാ വൈസ് പ്രസിഡണ്ട് നജീം എസ് എ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *