Timely news thodupuzha

logo

കോതമംഗലം മേഖലയി കാട്ടാന സർവ്വേ തുടരുന്നു

കോതമംഗലം: കേരളത്തിലെ വനങ്ങളിൽ ഇന്നലെ ആരംഭിച്ച കാട്ടാന സർവ്വേയുടെ ഭാഗമായാണ് കോതമംഗലം മേഖല സർവേ നടക്കുന്നത്.കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ചേർന്ന് രൂപീകരിച്ച അന്തർസംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ധാരണപ്രകാരമാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത്
.
ഇന്നലെ ആരംഭിച്ച കണക്കെടുപ്പ് നാളെ അവസാനിക്കും.

മൂന്ന് രീതിയിലാണ് കണക്കെടുപ്പ് നടക്കുന്നത്.ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് മെത്തേഡിലും ഇന്ന് പരോക്ഷ കണക്കെടുപ്പായ ഡംഗ് മണ്ഡല് മെത്തേടിലും നാളെ വാട്ടർ ഹോൾ അല്ലങ്കിൽ ഓപ്പൺ ഏരിയ മണ്ഡലം മെത്തേടിലുമാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത്. കണക്കെടുപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ വിദഗ്ദ പരിശോധനകൾക്ക് ശേഷം അടുത്ത മാസം 23് കരട് റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് അന്തിമ റിപ്പോർട്ട് ജൂലൈ 9ന് സമർപ്പിക്കും. കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന ബ്ലോക്ക് കണക്കെടുപ്പിൽ
1920 ആനകൾ
ഉണ്ടെന്നാണ് കണ്ടെത്തിയത്.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജലീൽ പി എ ,തെക്കടിയിൽ നിന്നെത്തിയ പി ടി സി എഫ് ബയോളജിസ്റ്റ് രമേശ് ബാബു ,തടിക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ലിൻറോ തോമസ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ നൂറുൽ ഹസൻ , ജോജി മാർട്ടിൻ കെ എസ് ഐ പ്രദീപ് കുമാർ ശ്രുതി സുദർശൻ, സന്ധ്യ, വാച്ചർമാർ ജിജോ ജോർജ്ജ്, അനി നാരായണൻ എന്നിവർ നേതൃത്വം നൽകി. വരുന്ന വനമേഖലയിൽ കാട്ടാന കണക്കെടുപ്പ് നടന്നത്.







Leave a Comment

Your email address will not be published. Required fields are marked *