ചെറുതോണി: വൈ.എം.സി.എ ഇടുക്കി സബ് റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും 26ന് വൈകിട്ട് നാലിന് കുമളി വൈ.എം.സി.എ ഹാളിൽ നടക്കും. കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. കുമളി മാർ തോമാ പള്ളി വികാരി റവ. വിജയ് മാമ്മൻ അനുഗഹ പ്രഭാഷണം നടത്തും.
വിശിഷ്ട വ്യക്തികൾ യോഗത്തിൽ പങ്കെടുക്കുമെന്നും സബ് റീജിയൺ മീഡിയ കൺവീനർ ബാബു കണ്ണങ്കരയും കുമളി വൈ.എം.സി.എ സെക്രട്ടറി സനൽ മത്തായിയും അറിയിച്ചു.
മാമ്മൻ ഈശോ കുമളി(ചെയർമാൻ), സി.സി തോമസ് നെടുംകണ്ടം(സീനിയർ വൈസ് ചെയർമാൻ) ജോ വർഗീസ് വെട്ടിയാങ്കൽ ഇടുക്കി(30 വയസിൽ താഴെയുള്ള വൈസ് ചെയർമാൻ), സനു വർഗീസ് രാജകുമാരി(ജനറൽ കൺവീനർ) എന്നിവരേയും കൺവീനർമാരായി ജോജി സെബാസ്റ്റ്യൻ വണ്ടിപ്പെരിയാർ(മിഷൻ ആൻറ് ഡെവലപ്പ്മെൻ്റ്), ലാൽ പീറ്റർ കട്ടപ്പന(ട്രെയിനിംഗ് ആൻ്റ് ലീഡർഷിപ്പ്), അരുൺ മാത്യു രാജകുമാരി(യൂത്ത് വുമൺ ആൻ്റ് ചിൽഡ്രൻ), രജിത് ജോർജ് കട്ടപ്പന(സ്പോർട്സ് ആൻ്റ് ഗെയിംസ്), കെ.കെ ബാബു കണ്ണങ്കര ചെറുതോണി(മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻ), ഡയാനാ ജോൺ അടിമാലി(വനിതാ ഫോറം), റ്റി.റ്റി തോമസ് കുമളി(സീനിയർ സിറ്റിസൺ), രാജേഷ് ജോസ് അടിമാലി(യുവത പ്രമോട്ടർ) തുടങ്ങിയവരേയും ആണ് തെരഞ്ഞെടുത്തതെന്ന് വൈ.എം.സി.എ സബ് റീജിയൺ ചെയർമാൻ ജേക്കബ് പോൾ പുല്ലനും വൈസ് ചെയർമാൻ വർഗീസ് വെട്ടിയാങ്കലും അറിയിച്ചു.