കട്ടപ്പന: കള്ളക്കേസിൽ പെടുത്തി യൂത്ത് കോൺഗ്രസ് ഉടുംമ്പൻചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ അറസ്റ്റ് ചെയ്ത തങ്കമണി എസ് .ഐ ഐൻ ബാബുവിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി ഓഫിസിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു.
കൊടും ക്രിമിനളുകളെ അറസ്റ്റ് ചെയുന്നപോലെയാണ് ആനന്ദിനെ കസ്റ്റഡിയിലെടുത്തത്. ഒരു പോലീസുകാരന്റ കൈയോട് ചേർത്ത് വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്.പോലീസിന്റെ ഈ ധാർഷ്ട്ട്യം അംഗീകരിക്കാൻ കഴിയില്ലായെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന പോലീസുകാർക്കെതിരെ വിജയം കാണും വരെ നിയമ പോരാട്ടങ്ങൾ നടത്തുമെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷനായി. ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ തടഞ്ഞു . കെ.പി.സി.സി സെക്രട്ടറി എം.എൻ ഗോപി , മുകേഷ് മോഹൻ, ജോബിൻ മാത്യു, മോബിൻ മാത്യു, ജോമോൻ പി.ജെ, സോയിമോൻ സണ്ണി, ബിജോ മാണി, എ.പി ഉസ്മാൻ, തോമസ് മൈക്കിൾ,അഡ്വ. കെ. ബി സെൽവം,അഡ്വ:അരുൺ പൊടിപാറ, റോബിൻ കാരക്കാട്ട്,ശാരി ബിനുശങ്കർ,ബിബിൻ ഈട്ടിക്കൻ, എന്നിവർ പ്രസംഗിച്ചു.മഹേഷ് മോഹനൻ, മനോജ് രാജൻ , അഫിൻ ആൽബർട്ട്, ഷാനു ഷാഹുൽ, മെർബിൻ മാത്യു. സിജു ചക്കുംമൂട്ടിൽ, പ്രശാന്ത് രാജു, അലൻ സി. മനോജ്,എന്നിവർ നേതൃത്വം നൽകി.